• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

കാളക്കുട്ടികൾ

ഇന്ത്യയുടെ പാരാഗ്ലൈഡിംഗ് തലസ്ഥാനമായി കാം ഷെട്ട് മാറി കൊണ്ടിരിക്കുകയാണ് ഇത് മഹാരാഷ്ട്രയിലാണ്. പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ടും സഹ്യാദ്രി മലനിരകളാൽ തറ പാകിയും, കാം ഷെട് സസ്യശ്യാമളമായ ഒരു പ്രദേശമാണ്.

Districts/Region

പുനെ ജില്ല മഹാരാഷ്ട്ര, ഇന്ത്യ

History

ആസ്ട്രിട് റാവും സഞ്ജയുമാണ് കാം ഷെട്ടിലെ പാരാഗ്ലൈഡിംഗ് സംഘടിപ്പിക്കുന്നത്. 1996 ൽ സഞ്ജയ് റാവു പാരാഗ്ലൈഡിംഗ് എന്ന ഇനത്തെ ക്കുറിച്ച് മനസ്സിലാക്കിയായിരുന്നു 1994 മുതൽ ഇവർ  രണ്ടും കാംഷെട്ടിൽ സ്ഥലം സ്വന്തമാക്കിയിരുന്നു. ഈ സ്ഥലത്ത് പാരാഗ്ലൈഡിംഗിന്റെ സാധ്യതകൾ മനസ്സിലാക്കിയ അവർ 1997 ൽ നിർവാണ അഡ്വഞ്ചേഴ്സ്  ആരംഭിച്ചു. കാം ഷെട്ടിലെ ഉൾനാടൻ പ്രദേശത്തിന്റെ മുഖം തന്നെ മാറിയത് അതിന് ശേഷമാണ്

Geography

കാം ഷെട്ട് മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ് മുബൈയിൽ നിന്ന് 110 കി മീറ്ററും പുനെയിൽ നിന്ന് 16 കി മീ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇരട്ട മലമ്പ്രദേശങ്ങളായ ഖണ്ഡാലയ്ക്കും ലോണവലയ്ക്കും  16 കി മീ ദൂരെയാണ് കാഷെട്ട് . പരമ്പരാഗത രീതിയിൽ  മണ്ണ് കൊണ്ടും വൈക്കോൽ കൊണ്ടും നിർമ്മിച്ച വീടുകളിൽ ആണ് അവിടെ ആളുകൾ താമസിക്കുന്നത്.

Weather/Climate

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ഇവിടെ കൊല്ലം മുഴുവൻ. ശരാശരി താപനില 19-33 ഡിഗ്രി സെൽഷ്യസാണ്.
ഏറ്റവും ചൂടുള്ള ഏപ്രിൽ മേയ് മാസങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും.
ശൈത്യകാലത്ത് താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെ പോകും എന്നാൽ പകൽ സമയത്ത് ശരാശരി താപനില 26 ഡിഗ്രി സെൽഷ്യസാണ്. പ്രദേശത്തെ ശരാശരി മഴ ലഭ്യത 763 മി.മീറ്ററാണ്.

Things to do

നിർവാണ പാരാഗ്ലൈഡിംഗ്, വടിവാലി തടാകം ഉക്സാൻ ഗ്രാമം എന്നിവിടങ്ങളിൽ പോകാം. ലോണ മലയിൽ നിന്ന് 12 കി.മീ. ദൂരെയുള്ള നിർവാണ അഡ്വ ഞ്ചേഴ്സിൽ പാരാഗ്ലൈഡിങ്ങ് പരിപാടികളുണ്ട്. കാം ഷെട്ടിലെ ട്രെയിനിംഗ്‌ പ്രോഗ്രാമുക ഒക്ടോബർ മുതൽ ജൂൺ വരെ എട്ട് മാസത്തോളം നീണ്ട് നിക്കും

Nearest tourist places

കാം ഷെട്ട് പാരാഗ്ലൈഡിംഗിനോടൊപ്പം ഇതിൽ പലതും ചെയ്യാവുന്നതാണ്.
പാവ്‌ന തടാകം : ചുറ്റു 6 മലകളുള്ള പാവ്ന തടാകത്തിലെ വെള്ളം തെളിഞ്ഞ വെള്ളമാണ്. തിളങ്ങുന്ന തടാകവും തെളിഞ്ഞ ആകാശവും പാസ്ന തടാകത്തിനെ പാരാഗ്ലൈഡിംഗിന് ചേർന്ന ഒര സ്ഥലമായി മാറി കൊണ്ടിരിക്കുകയാണ്. കാം ഷെട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 17.1 കി മീ ദൂരെയാണ് പാവ്നയുടെ ക്യാംപ് സൈറ്റ്.
 ഷിൻഡെ വാലി മലകൾ:  അറിയാവുന്നവർക്കും അറിയാത്തവർക്കും പാരാഗ്ലൈഡിംഗ് ചെയ്യാൻ പറ്റുന്ന ന്ഥമാണ് ഷിൻഡെ വാലി കൃത്യമായ ടേക്ക് ഓഫ് പോയിന്റും ഹൈറ്റുമാണ് ഇവിടുത്തെ പ്രത്യേകത. കാംഷട്ട് പട്ടണത്തിൽ നിന്ന് 2 കി മീ മാറിയാണ് ഈ പ്രദേശം
ഭണ്ടാര ഡോങ്കർ: ഈ കുന്നിൽ മുകളിലെ മനോഹര ദൃശ്യങ്ങൾ ആത്മാവിനെ ഉണർത്തും. സാൻത് തുക്കാറാമിന്റെ അമ്പലം കൂടിയായപ്പോൾ ഈ സ്ഥലത്തിന് അനിർവച്ച നീയമായ ഒരു ദൈവീകത കൂടി കൈ വന്നു. കാം ഷട്ടിൽ നിന്ന് 23 കി മീ . ദൂരെയാണിത്.
ബെഡ്സ  ഗുഹ : കാം ഷട്ടിൽ നിന്ന് കുറച്ച് മാറി കാണപ്പെടുന്ന ഈ ഗുഹകൾ ഒന്നാം നൂറ്റാണ്ടിൽ ഉള്ള പാറയിൽ തീർത്ത ബുദ്ധ സ്തംഭങ്ങളുടെ ശേഖരമാണ്. ഇത് സത് വാഹന ഘട്ടത്തിലെ ഗുഹയാണ്. അതിമനോഹരമായ ഈ ഗുഹയിൽ നാല് തൂണുകളുണ്ട്. പ്രധാന ഗുഹയിൽ ' ചെത്യാ എന്ന് പറയുന്ന ഒരു പ്രാർത്ഥന ഹാൾ ഉണ്ട്.
കൊണ്ടേശ്വർ അമ്പലം: പുരാതന കൽപണി വാസ്തു ഉപയോഗിച്ച് ചെയ്ത അമ്പലം കല്ലിൽ തീർത്തതാണ് . മലയ്ക്ക് മുകളിൽ ആയതിനാൽ ഇവിടെ എത്തിചേരാൻ കുറച്ച് ബുദ്ധിമുട്ടാണ്. മാത്രമല്ല മൺസൂൺ സമയത്ത് ഇവിടെ പോകുന്നത് നിർദ്ദേശിക്കുന്നില്ല.

Special food speciality and hotel

മഹാരാഷ്ട്രിയൻ വിഭവങ്ങളായ സുൻക ഭക്കും മിസൽ പാവ്യമാണ് ഇവിടുത്തെ പ്രത്യേകത എന്നാൽ മറ്റ് പല വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

Accommodation facilities nearby & Hotel/ Hospital/Post Office/Police station

കാംഷെട്ടിന് ചുറ്റും ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. ധാരാളം ഹോസ്പിറ്റകളും കാം ഷെട്ടിലുണ്ട്. ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ 0.4 കി.മീ ദൂരയും പോസ്റ്റ് ഓഫീസ് 0.3 കി.മീ. ദൂരെയുമാണ്

Visiting Rule and Time, Best month to visit

ജൂൺ മുതൽ സെപ്റ്റംബർ വരെ ഇന്ത്യയിൽ മഴക്കാലമാണ്. ലോണവയിലും കാം ഷെട്ടിലും പാരാ ഗ്ലൈഡിംഗ് ചെയ്യാൻ പറ്റിയ സമയം ഒക്ടോബർ മുതൽ മെയ് വരെയാണ്. പാരാഗ്ലൈഡിംഗാണ് ഇവിടുത്തെ പ്രധാന വിനോദം. മഴക്കാലത്ത് കാറ്റ് ശക്തമായതിനാൽ സന്ദർശിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത ശൈത്യവും, ചെറു ചൂടുള്ള വേനലും കാംഷട്ട് സന്ദർശിക്കാൻ പറ്റിയ സമയമാണ്. മൺസൂൺ കാലത്ത് ഇവിടെ വെള്ളച്ചാട്ട ക്കും കാണാം.

Language spoken in area 

ഇംഗ്ലീഷ്, ഹിന്ദി, മറാഠി