• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Devbag

സിന്ദു ബർഗ് ജില്ലയുടെ പടിഞ്ഞാറൻ തീരത്താണ് ദേവബഗ്. തർക്കാലിക്ക് സമീപമുള്ള ഇവിടെ സ്ക്യൂബ ഡൈവിങും സ്നോർകലിങ്ങും ലഭ്യമാണ്. വ്യത്യസ്തമായ കടൽ ജീവിതവും കടൽ പുറ്റുകളും അവിടെ കാണാൻ സാധിക്കും.

ജില്ല / പ്രദേശം

സിന്ദു ബർഗ് ജില്ല , മഹാരാഷ്ട്ര ഇന്ത്യ

ചരിത്രം

ദേവബാഗ് ബീച്ചിൽ താരതമ്യേന തിരക്ക് കുറവാണ്. പുഴയുടെ തുടക്കമായ സംഗമത്തിലും കടലിലേക്കുള്ള കൈവഴിയിലും മനോഹര ദൃശ്യങ്ങൾ കാണാം. അവ നാട്ടുകാർക്ക് വേണ്ട മത്സ്യ സമ്പത്തും പ്രദാനം ചെയ്യുന്നുണ്ട്. അതിനാൽ ഇവിടം കടൽ വിഭവങ്ങൾക്ക് പ്രസിദ്ധമാണ്. കടൽത്തീരത്ത് കശുമാവ് കണ്ടൽക്കാട് തെങ്ങ് എന്നിവ തഴച്ച് വളരുന്നുണ്ട് കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഈ പ്രദേശം ഇന്ത്യയിലെ ഒരു പ്രധാന ജല വിനോദ കേന്ദ്രമായി വളർന്ന് കൊണ്ടിരിക്കയാണ് ദേവബാഗിലും തർക്കാലികിലും അന്തർദേശീയ നിലവാരമുള്ള പരിശീലരകരുടെ സഹായത്തോടെയാണ് സ്നോർക്കിംഗ് സ്ക്യൂബ ഡൈവിംഗ് പോലെയുള്ളവ നടക്കുന്നത്. എം.ടി.ഡി.സി നടത്തുന്ന ഒരു അന്തർദേശീയ സ്ക്യൂബ ഡൈവിംഗ് സെന്റർ തർക്കാലിയിലുണ്ട്

ഭൂമിശാസ്ത്രം

കൊങ്കണിന്റെ തെക്ക് ഭാഗത്തുളള കാർലി നദിയുടേയും തർക്കാലി ബീച്ചിന്റെയും നടുക്കാണ് ദേവ ബാഗ് സ്ഥിതി ചെയ്യുന്നത്. സസ്യശ്യാമളമായ സഹ്യാദ്രി മല ഒരു വശത്തും നീല നിറമാർന്ന അറബിക്കടൽ മറുവശത്തുമുണ്ട്. സിന്ദ്ബർഗ് പട്ടണത്തിൽ നിന്ന് 34.2 കി.മീ. പടിഞ്ഞാറും കോലാപൂരിന് 159 കി മീ തെക്ക് കിഴക്കും തെക്ക് മുബൈക്ക് 489 കി.മീ ദൂരെയുമാണ് ഈ പ്രദേശം. റോഡ് മാർഗം ഇവിടെ പെട്ടെന്ന് എത്താം.

കാലാവസ്ഥ

ഇവിടുത്തെ പ്രധാന കാലാവസ്ഥ മഴയാണ്. കൊങ്കൺ ബെൽറ്റിൽ ശക്തിയേറിയ മഴ (2500 മി.മീ മുതൽ 4500 മി.മീ വരെ) കാലാവസ്ഥ എപ്പോഴും ഈർപ്പമേറിയതും ചൂടുള്ളതുമാണ്. ആ സമയത്ത് താപനില 30 ഡിഗ്രീ സെൽഷ്യസ് വരെയാകും
വേനൽക്കാലം തീർത്തും ചൂടേറിയതും ഈർപ്പമുള്ളതും ആണ് . താപനില 40 ഡിഗ്രീ വരെ പോകാറുണ്ട് ഈ നമയത്ത്.
ശൈത്യക്കാലത്ത് താരതമ്യേന ചൂട് കുറവാണ് (28 ഡിഗ്രി സെൽഷ്യസ് ) കാലാവസ്ഥ തണുത്തതും വരണ്ടതുമാണ്

അടുത്തുള്ള സഞ്ചാര കേന്ദ്രം

ദേവബാഗിനോടൊപ്പം തന്നെ ഇതിൽ പലതും കാണാൻ പോകാം
•    സുനാമി ഐലൻഡ് : ദേവബാഗിന് 0.3 കി.മീ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു പ്രധാന ജല വിനോദ സഞ്ചാര കേന്ദ്രം ആണ്
•    സിന്ദ് ദർഗ് : ദേവ ബാഗിന്  14.1 കി മീ വടക്ക് സ്ഥിതി ചെയ്യുന്നു ഛത്രപതി ശിവജി മഹാരാജാവ് നിർമ്മിച്ച ഈ കോട്ട പോർച്ചുഗീസ്  വാസ്തുവിദ്യ മനസ്സിലാക്കാൻ സഹായിക്കും' ഛത്രപതി ശിവജി മഹാരാജാവിന്റെ  കയ്യുടെയും കാലിന്റെ യും പതിപ്പ് അവിടെ കാണാം
•    മൽ യാൻ : ദേവബാഗിന് 11.9 കി.മീ വടക്കായി സ്ഥിതി ചെയ്യുന്നു കശുവണ്ടി ഫാക്ടറികൾക്കും മത്സ്യബന്ധന തുറമുഖങ്ങൾക്കും ഇവിടം പ്രസിദ്ധമാണ്
•    പദ്മഗാഡ് കോട്ട: ഈ കോട്ട ദേവാഗിന് 109 കി.മീ. വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു.
•    മാൽ യനിലെ റോക്ക് ഗാർഡൻ : ദേവബാഗിന് 13.1 കി.മീ വടക്കുള്ള ഈ പ്രദേശത്ത് പവിഴ പുറ്റുകളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ കടൽത്തട്ടിൽ കാണാം. അതിൽ പലതിനും മൂന്നൂർ മുതൽ നാന്നൂർ കൊല്ലം പഴക്കം ഉണ്ടാവും

പ്രത്യേക ഭക്ഷണവും ഹോട്ടലുകളും

മഹാരാഷ്ട്രയുടെ കടലോര പ്രദേശമായതിനാൽ മത്സ്യം അടങ്ങുന്ന ഭക്ഷണമാണ് ഇവിടെ പ്രധാനം. ഇത് ഒരു പാട് ആളുകൾ വരുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഗോവയേയും മുബൈയേയും യോജിപ്പിക്കുന്നതിനാൽ ഇവിടെ പലതരം പാചക രീതി ഉപയോഗിക്കാറുണ്ട്. മീനീ നോടൊപ്പം എരിയേറിയ കറിയും, തേങ്ങയും ഉപയോഗിക്കുന്ന മൽവാനി ഇവിടുത്തെ ഒരു പ്രധാന ഭക്ഷണ രീതിയാണ് , 

താമസ സൗകര്യം ഹോട്ടൽ 1 ഹോസ്പിറ്റൽ / പോസ്റ്റ് ഓഫീസ്/ പോലീസ് സ്റ്റേഷൻ

ദേവബാഗിൽ ധാരാളം ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്.
ദേവ ബാഗിൽ നിന്നും 11 കി.മീ മാറി മാൽവാൻ പ്രദേശത്താണ് ആശുപത്രികൾ ഉള്ളത്.
ദേവബാഗിൽ നിന്ന് 1.2 കി.മീ മാറിയാണ് അടുത്തുള്ള പോസ്റ്റ് ഓഫീസ് ഉള്ളത്
അടുത്തുള്ള പോലീസ് സ്റ്റേഷൻ 13.4 കി.മീ മാറി മാൽവാനിലാണ് ഉള്ളത്

വരാൻ പറ്റിയ സമയവും മാസവും

കൊല്ലത്തിൽ എപ്പോഴും ഈ സ്ഥലത്തിലേക്ക് വരാം വേനൽക്കാലം ചൂടേറിയതും , ഈർപ്പം നിറഞ്ഞതും ആയതിനാലും മൺസൂൺ ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടു നിൽക്കുന്നതിനാലും ഇവിടെ വരാൻ ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ് സഞ്ചാരികൾ കടലിൽ ഇറങ്ങുന്നതിന് മുന്നെ വേലിയേറ്റത്തിന്റെ യും വേലിയിറക്കത്തിന്റെ യും സമയം കൃത്യമായി നോക്കണം. മഴ സമയത്തെ വേലിയേറ്റം അപകടകരമാണ്. അതിനാൽ ആ സമയത്ത് കടലിൽ ഇറങ്ങാതെയിരിക്കുക 

സംസാരിക്കുന്ന ഭാഷ 

ഇംഗ്ലീഷ് , ഹിന്ദി, മറാഠി, മൽവാൻ