• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Dr. Bhau Daji Lad Museum (Mumbai)

ബഹു ദാജി ലാഡ്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത് മുംബൈയിലാണ്. മുംബൈയുടെ   പ്രകൃതി-സാംസ്‌കാരിക ചരിത്രമാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.സിറ്റി മ്യൂസിയം ഓഫ് മുംബൈ എന്നൊരു പേരുകൂടി ഈ മ്യൂസിയത്തിനുണ്ട്.

Districts/Region

മുംബൈ,മഹാരാഷ്ട്ര,ഇന്ത്യ

History

ബൈക്കുള മൃഗശാല എന്ന് പൊതുവായി അറിയപ്പെടുന്ന വീർമാതാ ജിജിഭായ്  ഭോസ്ലെ ഉദ്യാൻ പ്രവേശന കവാടത്തിലാണ് ബഹു ദാജി ലാഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.പണ്ട് വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം എന്നായിരുന്നു ഇതിന്റെ പേര്.1857ലാണ് സാധാരണ ആളുകൾക്ക് വേണ്ടി മ്യൂസിയം തുടങ്ങിയത്.മുംബയിലെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയമാണിത്.മുംബൈയുടെ ചരിത്രത്തിലെ അതിപ്രധാന സ്ഥലമായി ഇതിനെ കാണുന്നു.ഒരു മ്യൂസിയത്തിനായി നിർമിച്ച ആദ്യ കൊളോണിയൽ കെട്ടിടമാണിത്

1850ലാണ് ആദ്യമായി ഒരു മ്യൂസിയം നിർമിക്കണമെന്ന ആശയം ഉരുത്തിരിയുന്നത്  ആദ്യത്തെ ഗ്രേറ്റ് എക്സിബിഷൻ ഓഫ് ദി വർക്സ് ഓഫ് ഇൻഡസ്ടറി ഓഫ് ഓൾ നേഷൻ തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടായിരുന്നു. ഫോർട്ടിലെ ടൌൺ ബാരക്സിൽ ഗവണ്മെന്റ് സെട്രൽ മ്യൂസിയം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.

നൂറു വർഷങ്ങൾക്ക് ഇപ്പുറത്താണ് മ്യൂസിയത്തിന്റെ പേര് മാറ്റുന്നത്.1975 നവംബർ ഒന്നിന് ഡോക്ടർ.ബഹു ദാജി ലാഡ്‌ മ്യൂസിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.ഈ മ്യൂസിയം നിർമാണത്തിന് നിസ്വാർത്ഥമായി പ്രവർത്തിച്ച  വ്യക്തിയുടെ പേരാണ് മ്യൂസിയത്തിന് നൽകിയത്.മുംബയിലെ ആദ്യ ഇന്ത്യൻ ഷെരീഫായിരുന്നു ഡോക്ടർ.ബഹു ദാജി ലാഡ്‌.ചരിത്രകാരന്,ഡോക്ടർ അതിലുപരി മനുഷ്യസ്നേഹി എന്നീ നിലകളിൽ പേരെടുത്ത വ്യക്തിയാണ് അദ്ദേഹം .മ്യൂസിയം സ്ഥാപിതമായ അന്ന് മുതൽ മ്യൂസിയം കമ്മിറ്റി സെക്രട്ടറി സ്ഥാനവും വഹിച്ചു പോന്നു.1997 വരെ മ്യൂസിയം ഏതാണ്ട് ജീർണാവസതിയിലായിരുന്നു.മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രെയ്റ്റർ മുംബൈ(MCGM)ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റയ്ജുമായി(INTACH) ചേർന്ന് മ്യൂസിയം നവീകരണം തുടങ്ങി.ഇവരുടെ കൂടെ ജംനാലാൽ ബജാജ് ഫൗണ്ടേഷനും പുനർനിർമാണത്തിൽ പങ്കാളികളായി. മൂന്ന് കക്ഷികളും കൂടി 2003ൽ മ്യൂസിയം പുനരുദ്ധാരണത്തിനായി കരാർ ഒപ്പിട്ടു.അഞ്ചു വർഷത്തോളം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കൊടുവിൽ 2008 ജനുവരി 4ന് മ്യൂസിയം വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തു.
പത്തൊൻപതാം നൂറ്റാണ്ടിലെ വിക്ടോറിയൻ കെട്ടിടം വിസ്മയങ്ങൾ നിറഞ്ഞതായിരുന്നു.നിരവധി പ്രദർശന ശാലകളും ആർട്ട് ഗാലറികളും ഇതിൽ പെടുന്നു.കമൽനയൻ ബജാജ് ഗാലറി,ഫൗണ്ടേഴ്സ് ഗാലറി,പത്തൊൻപതാം നൂറ്റാണ്ടിന്റെ പെയിന്റിങ് ഗാലറി,ഒർജിൻസ്‌ ഓഫ് മുംബൈ ഗാലറി,കമൽനയൻ ബജാജ് സ്പെഷ്യൽ എക്സിബിഷൻ ഗാലറി,ആർട് ഗാലറി എന്നിവയാണ് മ്യൂസിയത്തിലെ വിവിധ ആർട്ട് ഗാലറികൾ.
തുറന്ന സ്ഥലത്ത് പത്തൊൻപതാം നൂറ്റാണ്ടിലെ അടക്കം ശില്പകലകൾ പ്രദർശനത്തിന് വച്ചിരിക്കുന്നു ആറാം നൂറ്റാണ്ട് വരെ പഴക്കം കല്പിക്കപ്പെടുന്ന ആനയുടെ പുനർനിർമിച്ച പ്രതിമയാണ് പ്രവേശന കവാടത്തിനു സമീപം കാണാൻ കഴിയുക.എലഫന്റാ ഗുഹകളിൽ നിന്നാണ് പ്രസ്തുത ശിൽപം കണ്ടെടുത്തത്.അതുകൊണ്ട് കൂടിയാണ് എലഫെന്റ ദ്വീപിന് ആ പേര് വീണതും.

വിവിധ പുരാവസ്തു ശേഖരങ്ങൾ,ഭൂപടങ്ങൾ,മുംബൈ നഗരത്തിന്റെ ചരിത്രം പറയുന്ന ഫോട്ടോഗ്രാഫുകൾ,കളിമണ്ണിൽ നിർമിച്ച വിവിധ രൂപങ്ങൾ,വെള്ളിയിലും,ചെമ്പിലും നിർമിച്ച പാത്രങ്ങൾ,വസ്ത്രങ്ങൾ തുടങ്ങിയവ മ്യൂസിയത്തിൽ കാണാം.മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണം പതിനേഴാം നൂറ്റാണ്ടിൽ ഹാതിം തായ് കൈകൊണ്ട് എഴുതിയ ചരിത്ര രേഖകളാണ്.ഇതിനു പുറമെ ഡേവിഡ് സാസോൺ ക്ലോക്ക് ടവർ എന്നറിയപ്പെടുന്ന ടവറും ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കും.
 

Geography

മുബൈ നഗരത്തിലെ പ്രസിദ്ധമായ ബൈക്കുള മൃഗശാലയുടെ പ്രവേശനകവാടത്തിലാണ്  മ്യൂസിയം സ്ഥിതി ചെയ്യുന്നത്

Weather/Climate

ഈ പ്രദേശത്ത് മിക്ക സമയത്തും മഴ ലഭിക്കാറുണ്ട്.കൊങ്കൺ ബെൽറ്റിൽ ഉൾപ്പെടുന്ന പ്രദേശത്ത് എല്ലാ വർഷവും വലിയ അളവിൽ മഴ ലഭിക്കുന്നു(2500 mm നും 4500 mm ഇടയിൽ).എന്നിരുന്നാലും കാലാവസ്ഥ ചൂട് നിറഞ്ഞതും അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞതുമാണ്
ചൂടുകാലത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്.തണുപ്പ് കാലത്ത് 28 ഡിഗ്രി സെൽഷ്യസ് വരെ ചൂട് താഴാറുണ്ട്.കാലാവസ്ഥ വരണ്ടതും തണുപ്പുളളതുമാകും 

Things to do

●    വിവിധ ഗാലറികൾ കാണാം 

●    മ്യൂസിയം പരിസരത്തെ ശിൽപ്പങ്ങൾ ആസ്വദിക്കാം 

●    ഡേവിഡ് സാസോൺ വാച്ച് ടവർ കാണാം

●    മ്യൂസിയം ഷോപ്പും കഫെയും പരിസരത്തുണ്ട്

Nearest tourist places

●    വീർ മത ജിജിഭായ് ഭോസ്ലെ ഉദ്യാൻ ആൻഡ് സൂ (0.1 KM)

●    നെഹ്‌റു സയൻസ് സെന്റർ (4.1 KM)

●    ഹാജി അലി ദർഗ(4.7 KM)

●    വർലി കോട്ട (7.6 KM)

●    ശ്രി സിദ്ധി വിനായക് ഗണപതി സെന്റർ (6.9 KM)

●    മാഹിം കോട്ട (8.8 KM)

 

Special food speciality and hotel

വിവിധ രീതിയിലുള്ള ഭക്ഷണ സാധനങ്ങൾ മുംബയിൽ ലഭ്യമാണ്.എന്നിരുന്നാലും വട പാവ്,പാവ് ബജി പോലുള്ള സ്ട്രീറ്റ് ഫുഡിനാണ് പ്രാധാന്യം 

Accommodation facilities nearby & Hotel/ Hospital/Post Office/Police station

താമസത്തിനായി  മ്യൂസിയത്തിന് സമീപത്തു തന്നെ മികച്ച ഹോട്ടലുകൾ ലഭ്യമാണ് 

ഭാരത് രത്ന ഡോക്ടർ ബാബാ സാഹേബ് അംബേദ്‌കർ ഹോസ്പിറ്റലാണ് ഏറ്റവും അടുത്ത ആശുപത്രി(0.3 KM)

ബൈക്കുള പോലീസ് സ്റ്റേഷനാണന് സമീപത്തെ പോലീസ് സ്റ്റേഷൻ (0.7 KM)

VJB ഉദ്യാൻ സബ്-പോസ്റ്റ് ഓഫീസാണ് അടുത്തുള്ളത് (0.4KM)

Visiting Rule and Time, Best month to visit

വ്യാഴം മുതൽ ചൊവ്വ വരെയുള്ള ദിവസങ്ങളിൽ 10:00 AM മുതൽ 5:00 PM വരെയാണ് മ്യൂസിയം തുറന്നിരിക്കുന്നത്.  
4:30ന്  മ്യൂസിയത്തിലെ ടിക്കറ്റ് കൗണ്ടർ അടയ്ക്കും.ബുധനാഴ്ചയും പൊതു അവധി ദിവസങ്ങളിലും മ്യൂസിയം അടഞ്ഞു കിടക്കും.

Language spoken in area 

ഇംഗ്ലീഷ്,ഹിന്ദി,മറാത്തി