• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Mani Bhavan Mahatma Gandhi museum

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് മണി ഭവൻ ഗാന്ധി സംഗ്രലായ സ്ഥിതി ചെയ്യുന്നത്.ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിക്ക് സമർപ്പിച്ചിട്ടുള്ള ഒരു ചരിത്ര പ്രധാനമായ മ്യൂസിയമാണിത്.

Districts/Region

മുംബൈ,മഹാരാഷ്ട്ര,ഇന്ത്യ 

History

മഹാത്മാ ഗാന്ധിജിയുടെ സാന്നിധ്യത്താൽ അനുഗ്രഹതീമായതാണ് മണി ഭവൻ എന്ന സ്ഥലം.മഹാത്മാ ഗാന്ധിജിയുടെ യഥാർത്ഥ പേര് മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നാണ്.ഗാന്ധിജി ഒരുപാട് കാലം മണി ഭവനിൽ താമസിച്ചിരുന്നു.അതിനാൽ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിലും ഇന്ത്യയുടെ ചരിത്രത്തിലും മാണി ഭവൻ പ്രധാന സ്ഥാനം അർഹിക്കുന്നു.പല ചരിത്ര പ്രധാനമായ സംഭവങ്ങൾക്കും മണി ഭവൻ  സാക്ഷിയായിരുന്നു
ഗാന്ധിജിയുടെ അനുയായിയായ രെവശങ്കർ ജഗ്ജീവൻ ജാവരിയുടേതാണ് മണി ഭവൻ.ഗാന്ധിജിയുടെ മുംബൈ താമസ സമയത്ത് ശ്രീ ജാവരി പ്രിയങ്കരനായ ഒരു ആതിഥേയനായിരുന്നു.ഇപ്പോൾ മണിഭവൻ അറിയപ്പെടുന്നത് ഗാന്ധിജി മെമ്മോറിയൽ എന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് മണിഭവൻ എന്ന രണ്ടു നില കെട്ടിടം  ഗാന്ധിയൻ പ്രവർത്തനങ്ങളുടെ സമ്മേളന സ്ഥലമായിരുന്നു.
മണിഭവനിൽ താമസിച്ചിരുന്ന സമയത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ശക്തനായ നേതാവായി ഗാന്ധിജി ഉയർന്നു വരികയായിരുന്നു.അപ്പോഴാണ് അദ്ദേഹത്തിന്റെ ശക്തമായ ആയുധമായ സത്യാഗ്രഹവും അദ്ദേഹം ആരംഭിച്ചത്.അതിനാൽ ഇവിടം ഗാന്ധിയൻ പ്രവർത്തനങ്ങളുടെ സമ്മേളന സ്ഥലമായിരുന്നുഈ സമയത്ത് ഗാന്ധജിയുടെ ആരോഗ്യ നിലയും അത്ര മെച്ചപ്പെട്ടതായിരുന്നില്ല.മണി ഭവനിൽ വന്നു കൊണ്ടിരുന്ന ഒരാളിൽ നിന്നാണ് ചർക്കയിൽ നൂല് നൂൽക്കാനുള്ള ആദ്യ പാഠങ്ങൾ ഗാന്ധിജിക്ക് ലഭിച്ചത്  
റൗലത്ത് ആക്റ്റിനെതിരെ 1919ൽ ഗാന്ധിജി സത്യാഗ്രഹം ആരംഭിച്ചത് മണി ഭവനിൽ നിന്നാണ്.ഏപ്രിൽ 7 1919ൽ ഗാന്ധിജിയുടെ ചരിത്ര പ്രധാനമേറിയ ആഴ്ചപതിപ്പായ സത്യാഗ്രഹി ആരംഭിച്ചത് മണി ഭവനിൽ നിന്നാണ്.ഇന്ത്യൻ പ്രസ്സ് ആക്റ്റിന് എതിരെയാണ് ഗാന്ധിജി സത്യാഗ്രഹം ആരംഭിച്ചത്.ബോംബെ പട്ടണത്തിലെ സമാധാനം തിരിച്ചു പിടിക്കാനായി.1921 നവംബർ 19ന്  ഗാന്ധിജി തന്റെ ചരിത്ര പ്രധാനമായ നിരാഹാരം ആരംഭിച്ചതും മണി ഭവനിൽ നിന്ന് തന്നെ. 
1931 ജൂൺ 9ന് മണി ഭവനിൽ വച്ച് കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി ഒരു മീറ്റിങ് കൂടി. ഒന്നാം വട്ട ,മേശ സമ്മേളനം കഴിഞ്ഞ് ഗാന്ധിജി കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി അംഗങ്ങളെ കണ്ടതും മണി ഭവനിലായിരുന്നു.മണി ഭവനിൽ നിന്ന് തന്നെയായിരുന്നു 1931 ഡിസംബർ 31ന്  നിസ്സഹകരണ പ്രസ്ഥാനത്തിന് മഹാത്മാ ഗാന്ധി തുടക്കം കുറിച്ചത്.1932 ജനുവരി നാലിന് മണി ഭവന് മുകളിലെ ടെന്റിൽ നിന്ന് ഗാന്ധിജിയെ പോലീസ് അറസ്റ്റ് ചെയ്തു.1934 ജൂൺ 17,18 തീയതികളിൽ മണി ഭവനിൽ കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി യോഗം ചേർന്നിട്ടുണ്ട്.
ലോകത്തിലെ സ്വന്തന്ത്ര്യ-സമാധാന കാംഷികൾക്ക് പ്രചോദനമായി മണി ഭവൻ ഇന്നും  നിലകൊള്ളുന്നു 

Geography

മുബൈ നഗരത്തിലെ ഗാംദേവി പ്രദേശത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് 

Weather/Climate

വർഷത്തിൽ മിക്ക സമയത്തും മഴ ലഭിക്കാറുള്ള പ്രദേശമാണ് ഇവിടം.കൊങ്കൺ മേഖലയിൽ 2500mm നും 4500mm ഇടയിൽ സ്ഥിരമായി മഴ ലഭിക്കുന്നു.വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയാണ് മിക്ക സമയത്തും.ഈ സമയത്ത് ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസ് വരെയാകാറുണ്ട്തണുപ്പുകാലത്ത് 28 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്താറുണ്ട്.തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ഈ സമയത്തും

Things to do

നാല്പത്തിനായിരത്തിനടുത്ത് പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറി ഒരു പ്രധാന ആകർഷണമാണ്.ഒന്നാം നിലയിൽ ഗാന്ധിജിയെക്കുറിച്ചുള്ള സിനിമകളും ഡോക്ക്യൂമെന്ററികളും പ്രദർശിപ്പിക്കുന്ന ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു.മഹാത്മാ ഗാന്ധി താമസിച്ചിരുന്ന രണ്ടാം നിലയിലെ മുറിയും സന്ദർശകർക്ക് കാണാവുന്നതാണ്.

Nearest tourist places

•    ഹാജി അലി ദർഗ (2.5 KM)

•    വാല്കേശ്വർ ക്ഷേത്രം (3.9 KM)

•    ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ (5 KM)

•    ഗേറ്റ് വേ ഓഫ് ഇന്ത്യ (5.5 KM)

•    ഡോക്ടർ.ബഹു ദാജി ലാഡ്‌ മ്യൂസിയം (6.1 KM)

•    വർളി കോട്ട (8.3 KM)

•    ബാന്ദ്ര കോട്ട (14.2 KM)

 

Special food speciality and hotel

സമീപത്തെ ഹോട്ടലുകളിൽ മഹാരാഷ്ട്രിയൻ ഭക്ഷണം ലഭ്യമാണ്

Accommodation facilities nearby & Hotel/ Hospital/Post Office/Police station

താമസത്തിനായി ഇവിടെ വിവിധ സ്ഥലങ്ങളുണ്ട്

മലബാർ ഹിൽസ് പോലീസ് സ്റ്റേഷൻ (2.3 KM)

ഭാട്ടിയ ഹോസ്പിറ്റൽ (1.6 KM)

Visiting Rule and Time, Best month to visit

രാവിലെ 9:30 മുതൽ വൈകിട്ട് 6:30 വരെയാണ് പ്രവർത്തന സമയം 

Language spoken in area 

ഇംഗ്ലീഷ്,ഹിന്ദി,മറാത്തി