• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Nagaon

മഹാരാഷ്ട്രയിലെ റായി ഗാഡ് ജില്ലയിൽ പടിഞ്ഞാറൻ തീരത്തിനടുത്താണ് നഗാവ് എന്ന ചെറിയ തീരപ്രദേശം. ചുറ്റുമുള്ള ബീച്ചുകളായ മുറുത്, അലിബാഗ്, കിഹിം, മാൻദവ , അക്ഷി എന്നിവയ്ക്ക് ഒരു സമ്മേളന സ്ഥലം പോലെയാണ് ഇവിടം. മുബൈയിലേയും പൂനെയിലേയും സഞ്ചാരികളുടെ  വാരാന്ത്യ അവധി സ്ഥലമാണിത്.

Districts/ Region  

റായിഗഡ് ജില്ലാ മഹാരാഷ്ട്ര, ഇന്ത്യ

History

അലിബാഗിനടുത്തുള്ള വൃത്തിയുള്ള ഒരു ബീച്ചാണ് നഗാവ്. തീരത്ത് ധാരാളം കാസ്റീന മരങ്ങളും, അടയ്ക്കാമരം പന എന്നിവയുണ്ട്. അതിനാൽ തന്നെ തീരം പച്ചപ്പിന്റെ കാര്യത്തിൽ പ്രസിദ്ധമാണ്. ഇവിടുത്തെ   നനുത്ത മണൽത്തരികൾ വിശ്രമിക്കാനും കളിക്കാനുമൊക്കെ പറ്റുന്ന ഒരു സ്ഥലമാക്കിയിട്ടുണ്ട്. പാരാസെയിലിംഗ് ബനാന ബോട്ട് മോട്ടോർ ബോട്ട്, ജെറ്റ് സ്കീ എന്നിവയും അവിടെ ചെയ്യാൻ സാധിക്കും

Geografie 

പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന സഹ്യാദ്രിക്കും, നീലിമയിലെ അറബിക്കടലിനും,  ഇടയ്ക്കുള്ള ഈ തീരം മഹാരാഷ്ട്രയിലെ കൊങ്കൺ അടുത്താണ് സ്ഥിതി ചെയ്യുന്നത്

Weather/Climate 

ഇവിടുത്തെ പ്രധാന കാലാവസ്ഥ മഴയാണ്.കൊങ്കൺ ബെൽറ്റ് ഉയർന്ന മഴയുണ്ട്. (ഏകദേശം 2500 മിമീ മുതൽ 4500 മിമീ വരെ) കാലിവന്ഥ എപ്പോഴും ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമാണ്. താപനില 30 ഡിഗ്രി വരെയാകാറുണ്ട്

വേനൽ ചൂടും ഈർപ്പവും നിറഞ്ഞതാണ്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകും. ശൈത്യം അത്ര കഠിനമാകാറില്ല. (ഏകദേശം 28 ഡിഗ്രി വരെ) കാലാവസ്ഥ വരണ്ടതു തന്നുത്ത ആയിരിക്കും

Things to do

ജല വിനോദങ്ങളായ പാരാസെയിലിങ്  ബനാന ബോട്ട് റൈഡ്സ്, മോട്ടോർ ബോട്ട് റൈഡ്സ്, ജെറ്റ് സ്തീ സർഫിങ്ങ് ' ഡോൾഫിൻ ട്രിപ്പ് ലൈറ്റ് ഹൗസ് ട്രിപ്പ് കോട്ട ട്രിപ്പ് സ് അങ്ങനെ പലതും വെള്ളം ശാന്തമായത് കൊണ്ട് ഇവിടെ നീന്തലും ബോട്ടിങും ചെയ്യാം.
ബീച്ച് സവാരിക്കായി കുതിരകളും, ഒട്ടകം അവിടെയുണ്ട്

Nearest tourist place 

നഗാവിനൊപ്പം ഇനി പറയുന്ന ന് സ്ഥലങ്ങളിലും പോകാവുന്നതാണ്.
•    റെവാണ്ട ബിച്ച്, ഫോർട്ട്: നഗാവിന് 12 കി മീ തെക്കുള്ള നഗാവ് പോർച്ചുഗീസ് കോട്ടയ്ക്കും ബീച്ചിനും പ്രസിദ്ധമാണ്.
•    കൊർലായി കോട്ട: നഗാവ് ബീച്ചിന് 15.9 കി മീ . തെക്ക് സ്ഥിതി ചെയുന്നു. 7000 കുതിരകളെ വരെ ഉൾകൊള്ളാൻ സാധിക്കുന്ന ബ്രീട്ടീഷുകാർ നിർമ്മിച്ച ഒരു വലിയ കോട്ടയാണിത്. കൊങ്കൺ പ്രദേശത്തെ മറ്റ് പല കോട്ടകൾ പോലെയും വാസ്തുകല കൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും ഇത് തീർത്തും കാണേണ്ട ഒരു സ്ഥലം തന്നെയാണ്. ഫൻസദ് വന്യജീവി സംരക്ഷണ കേന്ദ്രം : നഗാവിൽ നിന്ന് 34.7 കി.മീ.നഗാവ് അലിബാറ്റ് റോഡിൽ കാണപ്പെടുന്നു. 700 ൽ പരം സസ്യങ്ങൾക്കും പലതരം പക്ഷി ചിത്രശലഭം 1 വണ്ടുകൾ എന്നിവയുടെ വാസസ്ഥലമാണത്.
•    കൊളാബ കോട്ട: അറബിക്കടലാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഈ കോട്ട നിർമ്മിക്ക പ്പെട്ടത് ഛത്രപതി ശിവജിയുടെ സമയത്താണ്. അദ്ദേഹത്തിന്റെ മരണത്തോടടുപ്പിച്ച് 1680 ഏപ്രിലിൽ ആണ് ഇതിന്റെ പണി പൂർത്തിയായത് അദ്ദേഹം അവസാനം നിർമ്മിച്ച കോട്ടയും  ഇത് തന്നെ. മറാത്ത പട്ടാളത്തിന്റെ പ്രധാന താവളവും ഇതായിരുന്നു
•    കാഷിന് ബീച്ച്: നഗാവിന് 25.5 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് വൃത്തിയുള്ളതും പ്രശാന്ത സുന്ദരവുമാണ്. ഇവിടുത്തെ വെള്ള മണലും, പച്ചമരത്തണലും, നീലക്കടലും മനോഹരമാണ്. അധികം ആളുകൾ കൂടാത്ത ഈ സ്ഥലത്ത് പക്ഷെ മൺസൂൺ കാലത്ത് കുറച്ച് ജാഗ്രത പാലിക്കണം. എന്തെന്നാൽ തിരമാല 5 – 6 അടി വരെ ഉയരാറുണ്ട്.
•    വർസോലി ബീച്ച്. അലിബാഗിന്റെ പ്രാന്തപ്രദേശത്തായിട്ടാണ് ഈ ബീച്ചുള്ളത്. ഇവിടവും ഭംഗിക്കും വൃത്തിയുമുള്ളതാണ്. ഭംഗിക്കുള്ള തെങ്ങും, കാസ്റ്റീന മരങ്ങളും ഇവിടെയുണ്ട്. ഇന്ത്യയുടെ നാവിക താവളം എന്ന രീതിയിലും ഇവിടം പ്രസിദ്ധമാണ്.
•    മുറുദ് ജൻ ജീര കോട്ട: 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട മുറുന് തീരത്ത് നിന്ന് കടലിലേക്കാണ് നിർമ്മിച്ചിരി ക്കുന്നത്. നഗാവിൽ നിന്ന് 50 കി.മീ ദൂരെയുള്ള ഈ കോട്ട ഒരു വാസ്തു അദ്ഭുതം തന്നെയാണ്. ഒരു ദീർഘവൃത്ത  പാറയ്ക്ക് മുകളിലുള്ള ഈ  കോട്ടയ്ക്ക് താഴെ 19 കൊത്തളങ്ങൾ ഉണ്ട്.

Special food speciality and hotel 

മഹാരാഷ്ട്രയുടെ തീരപ്രദേശം ആയതിനാൽ കടൽ വിഭവങ്ങളും മഹാരാഷ്ട്രിയൻ ഭക്ഷണവുമാണ് ഇവിടുത്തെ പ്രത്യേകത. എന്നാൽ ധാരാളം സഞ്ചാരികൾ വരുന്നത് കൊണ്ടും മുബൈക്ക് അടുത്താണ് എന്നത് കൊണ്ടും റസ്റ്റോറന്റുകൾ ധാരാളം തരത്തിലുള്ള ഭക്ഷണം നൽകാറുണ്ട്.

 Accommodation facilities nearby & Hotel/ Hospital/Post

താമസത്തിനായി ധാരാളം ഹോട്ടൽ, റിസോർട്ട്, ഹോംസ്‌റ്റേ എന്നിവ ലഭ്യമാണ് 
ഏറ്റവും അടുത്തുള്ള ഹോസ്പിറ്റൽ അലിബാഗിലാണ്. 
ഏറ്റവും അടുത്തുള്ള പോസ്റ്റോഫീസ് 3 കി.മീ ദൂരെയാണ്.  ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ 9.8 കി മീ ദൂരെ അലിബാഗിന് അടുത്താണ്

MTDC     Resort     nearby 

എം.റ്റി. ഡി. സി റിസോർട്ടും കോട്ടേജ്യം അലിബാഗിനടുത്താണ്

Visiting Rule and Time,

കൊല്ലത്തിൽ എപ്പോഴും ഇവിടെ വരാം. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് വരാൻ ഏറ്റവും നല്ല സമയം. എന്തെന്നാൽ ജൻ മുതൽ ഒക്ടോബർ വരെ നല്ല മഴയും വേനൽക്കാലം ചൂടും ഈർപ്പം നിറഞ്ഞതുമാണ്.

സഞ്ചാരികൾ വേലിയേറ്റ വേലിയിറക്ക സമയങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കണം. മൺസൂൺ കാലത്തെ വേലിയേറ്റം അപകടകരം ആയതിനാൽ ശ്ര ശ്രദ്ധിക്കണം.

Sprache ausgesprochen in Bereich 

ഇംഗ്ലീഷ് ഹിന്ദി, മറാഠി, ഉർദു