• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Nagpur Central Museum

വിവിധ മേഖലകളിലെ പുരാവസ്തു ശേഖരം സൂക്ഷിച്ചിരിക്കുന്ന നാഗ്പൂർ നഗരത്തിലാണ് നാഗ്പൂർ സെൻട്രൽ മ്യൂസിയം സ്ഥിതി ചെയ്യുന്നു.ശില്പങ്ങളുടെയും നാണയങ്ങളുടെയും മറ്റ് പല പുരാവസ്തുക്കളുടെയും ശേഖരമാണ് ഇവിടെയുള്ളത്.മഹാരാഷ്ട്രൻ സർക്കാരിന്റെ ആർക്കിയോളജി ആൻഡ് മ്യൂസിയം വകുപ്പാണ് ഈ മ്യൂസിയത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നത്

Districts/Region

നാഗ്പുർ ജില്ല,മഹാരാഷ്ട്ര,ഇന്ത്യ 

History

നാഗ്പൂരിലെ ചീഫ് കമ്മീഷണറായിരുന്ന സർ റിച്ചാർഡ് ടെമ്പിളാണ് 1862ൽ നാഗ്പുർ സെൻട്രൽ മ്യൂസിയം സ്ഥാപിച്ചത്.ഈ സ്ഥലം അജബ് ബംഗ്ലാ എന്ന പേരിലും ശ്രദ്ധേയമാണ്.ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന മ്യൂസിയങ്ങളിൽ ഒന്നാണിത്.തന്റെ സ്വകാര്യ ശേഖരം മ്യൂസിയത്തിന് നൽകിയതിനൊപ്പം റിച്ചാർഡ് ടെമ്പിൾ ഈ പ്രദേശത്തെ രാജ കുടുംബങ്ങളോട് അവരുടെ സ്വകാര്യ ശേഖരം മ്യൂസിയത്തിന് വേണ്ടി നൽകാനും പ്രേരണ നൽകി.
ഇന്ന് മ്യൂസിയത്തിൽ വിവിധ ഗാലറികൾ പ്രവർത്തിച്ചു വരുന്നു.നാച്ചുറൽ ഹിസ്റ്ററി,വിവിധ ജീവി വിഭവങ്ങൾ,ശിൽപ്പങ്ങൾ,ശിലാലേഖകൾ,ട്രൈബൽ ആർട്ട്,വിവിധ ആയുധങ്ങൾ,ചിത്ര രചന പുരാവസ്തു ശേഖരങ്ങൾ എന്നിവ സന്ദർശകർക്ക് മ്യൂസിയത്തിൽ ആസ്വദിക്കാം.
കാൽക്കോലിത്തിക്ക് കാലഘട്ടത്തിലെ പല ലേഖനങ്ങളും നാഗ്പുർ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
മധ്യപ്രദേശിൽ നിന്ന് കണ്ടെത്തിയ ദിനോസർ ഫോസിൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.ജൈനോസറസ് വിഭാഗത്തിൽ പെട്ട ഡൈനോസറിന്റെ വലതു പാദം നാച്ചുറൽ ഹിസ്റ്ററി വിഭാഗത്തിലുണ്ട്.ഇതിനു പുറമെ നാമാദിക്കസ്‌ വിഭാഗത്തിൽ പെട്ട ആനയുടെ മസ്തിഷ്കവും മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു ബോംബെ സ്കൂൾ ഓഫ് ആർട്ടിന്റെ പക്കലുള്ള വിവിധ പെയിന്റിങ്ങുകളും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.മ്യൂസിയം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും രാജ്യത്തിന്റെയും ചരിത്രം വിളിച്ചോതുന്ന പുസ്തകങ്ങളുടെ ശേഖരവും മ്യൂസിയത്തിലെത്തുന്നവർക്ക് ആസ്വദിക്കാം 


Geography

മഹാരാഷ്ട്രയിലെ നാഗ്പുർ ജില്ലയിലാണ് നാഗ്പുർ സെൻട്രൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് 

Weather/Climate

വർഷം മുഴുവൻ വരണ്ട കാലാവസ്ഥയാണ് ഈ പ്രദേശത്ത്.വേനൽക്കാലത്ത് ചൂട് നന്നായി ഉയരും.30-40 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ് ചൂട് കാലത്തേ താപനില.
തണുപ്പ് കാലത്ത് കാലാവസ്ഥ 10 ഡിഗ്രി സെൽഷ്യസ് വരെ തണുക്കാറുണ്ട്.The average annual rainfall in this region is around 1064.1 mm.
ഈ മേഖലയിലെ വാർഷിക മഴ അനുപാതം 1064.1mm ആണ് 


Things to do

●    വിവിധ ആശയങ്ങളിലുള്ള ഗാലറികൾ സന്ദർശിക്കാം

●    തോക്കുകളുടെയും മറ്റ് ആയുധങ്ങളുടെയും ശേഖരം സന്ദർശിക്കാം

●    മ്യൂസിയം ലൈബ്രറിയുടെ സൗന്ദര്യത്തിൽ മതിമറക്കാം


Nearest tourist places

●    മഹാരാജ് ബാഗ് മൃഗശാല -1.2 KM

●    ദിക്ഷഭൂമി ക്ഷേത്രം – 3.8KM

●    ഫുട്‍ല തടാകം 4.2KM

●    അമ്പസാരി തടാകം 5.3KM

●    സീറോ മൈൽ സ്റ്റോൺ - 0.3 KM

●    സീതബുൽദി കോട്ട – 1.2 KM

Special food speciality and hotel

തനതായ മഹാരാഷ്ട്രിയൻ ഭക്ഷണവും ദേശീയ അന്തർദേശിയ ഭക്ഷണങ്ങളും ഇവിടെ ലഭിക്കും 

സഞ്ചാരികൾക്ക് താമസിക്കാൻ മികച്ച സൗകര്യമുള്ള സ്ഥലങ്ങൾ മ്യൂസിയം പരിസരത്തു തന്നെ ലഭ്യമാണ്.

മ്യൂസിയത്തിന് ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫിസ് നാഗ്പുർ പോസ്റ്റ് ഓഫീസാണ്.5 മിനുട്ട് നടക്കാവുന്ന ദൂരത്തിലാണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്(0.5 KM)

ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ബെൽറ്റെറോഡി പോലീസ് സ്റ്റേഷനാണ്. 9.9 കിലോമീറ്റർ ദൂരമാണ് ഇവിടെക്കുള്ളത് 

2.5 കിലോമീറ്റർ അകലെയുള്ള മിഡ്-സിറ്റി ആശുപത്രിയാണ് ഏറ്റവും അടുത്തുള്ള ആശുപത്രി 


Visiting Rule and Time, Best month to visit

●    വർഷത്തിൽ ഏത് സമയം വേണമെങ്കിലും മ്യൂസിയം സന്ദർശിക്കാം.ഫ്ലാഷില്ലാതെ ഫോട്ടോയെടുക്കാൻ മ്യൂസിയത്തിൽ കഴിയും.എന്നാൽ ഇതിനു മുൻകൂട്ടി അനുമതി വാങ്ങണം 

●    പ്രവേശന ഫീസ് അഞ്ചു രൂപയാണ് 

●    രാവിലെ 10 മണിമുതൽ വൈകിട്ട് 5 വരെയാണ് മ്യൂസിയത്തിലെ പ്രവേശന സമയം 

●    ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ മ്യൂസിയം തുറന്ന് പ്രവർത്തിക്കും.പൊതു അവധി ദിവസങ്ങളിൽ മ്യൂസിയത്തിനും അവധിയായിരിക്കും 


Language spoken in area 

ഇംഗ്ലീഷ്,ഹിന്ദി,മറാത്തി