• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Raja Dinkar Kelkar Museum (Pune)

രാജ ദിനകർ കേൽക്കർ മ്യൂസിയം സ്ഥിതി ചെയ്യുന്നത് പൂനെ നഗരത്തിലാണ്.ഇത് മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഗമാണ്.ഡോക്ടർ ദിനകർ കേൽക്കറിന്റെ സ്വകാര്യ ശേഖരമാണ് മ്യൂസിയത്തിലുള്ളത്.മ്യൂസിയത്തിലെ ശേഖരങ്ങൾ പല കാലഘട്ടങ്ങളിലെ ശില്പങ്ങളും ആയുധങ്ങളുമാണ്.ആയതിനാൽ ശേഖരങ്ങൾ സഞ്ചാരികൾക്ക് ആകർഷകമായിരിക്കും 

Districts/Region

പൂനെ ജില്ല,മഹാരാഷ്ട്ര,ഇന്ത്യ 

History

മ്യൂസിയത്തിന്റെ പ്രത്യേകത എന്തെന്നാൽ ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശേഖരമാണിത്.ഡോക്ടർ ദിനകർ കേല്ക്കറുടെ.കഠിനാദ്വാനത്തിന്റെ മോഹിപ്പിക്കുന്ന ഫലമാണിത്.മ്യൂസിയം നമ്മെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകും 
യാത്രകളും ഇന്ത്യയുടെ കരവിരുത് ശേഖരിക്കലും കേൾക്കരുടെ ഇഷ്ട വിനോദങ്ങളായിരുന്നു.പല തരത്തിലുള്ള വസ്ത്രങ്ങൾ ശിൽപ്പങ്ങൾ ചെമ്പ് ഉപകാരങ്ങൾ ആയുധങ്ങൾ വിളക്കുകൾ,ഇന്ത്യയുടെ ഭരണാധികാരികളായിരുന്ന പെഷ്വായുടെ വാളുകൾ എന്നിവ മ്യൂസിയത്തിൽ കാണാം.
ബാജിറാവു പേഷ്വ ഒന്നിന്റെ രണ്ടാം ഭാര്യയായ മസ്താനി ബായിയുടെ കൊട്ടാരമായ മസ്താനി മഹലിനെക്കുറിച്ചുള്ള വിവിരങ്ങൾ മ്യൂസിയത്തിൽ ലഭിക്കും.ഈ സ്ഥലം സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണ്.മുന്നൂറു വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈ കൊട്ടാരത്തിന്റെ തകരാത്ത അവശേഷിപ്പുകൾ ഒരു വ്യവസായി ഈ സ്ഥലം വാങ്ങിയതിന് ശേഷം കണ്ടെത്തുകയായിരുന്നു.അദ്ദേഹം ഡോക്റ്റർ കേൾക്കറിനെ വിളിക്കുകയും.അതിനു ശേഷം ശ്രദ്ധയോടെ കൊട്ടാരം പുനർ നിർമ്മിക്കുകയും ചെയ്തതാണ് ഇപ്പോൾ നാം കാണുന്ന മ്യൂസിയം 
ഇവിടെ നമുക്ക് നിരവധി വിളക്കുകൾ,ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ നിന്ന് നിർമ്മിച്ച വീണ,മയിലിന്റെ ആകൃതിയിൽ ഉള്ള സിത്താർ,മുതലയുടെ ആകൃതിയിലുള്ള വീണ,അപ്സര മീനാക്ഷിയുടെ മതിമയാക്കുന്ന ശിൽപം,വസ്ത്രങ്ങൾ,ആയുധങ്ങൾ,മറ്റ് അനേകം ഉപകരണങ്ങൾ എന്നിവ കാണാം.
മൂന്നു നിലയിലായി പരന്നു കിടക്കുന്ന മ്യൂസിയത്തിന് നാല്പത്തി രണ്ട് വിഭാഗങ്ങളുണ്ട്.പൂനെയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണിത്

Geography

രാജ ദിനകർ കേൾക്കർ മ്യൂസിയം പുണെ പട്ടണത്തിലാണ്.സഹ്യാദ്രി മലനിരകളാൽ ചുറ്റപ്പെട്ട പൂനെ പട്ടണം 1837 അടി സമുദ്ര നിരപ്പിന് മുകളിലാണ്.

Weather/Climate

ഈ പ്രദേശത്ത് കൊല്ലം മുഴുവൻ ചൂടുള്ള  പാതിവരണ്ട  താപനിലയാണ് (19-33°C)
ഏപ്രിൽ മെയ് മാസങ്ങളിൽ ചൂട് ഏറ്റവും കൂടി 42 ഡിഗ്രി വരെയാകും
ശൈത്യകാലം തീർത്തും കഠിനമാണ് താപനില 10 ഡിഗ്രി വരെ താഴും . പക്ഷെ പകൽ 26 ഡിഗ്രി വരെ യുണ്ടാകും
വാർഷിക മഴ ലഭ്യത 763 മി.മീറ്ററാണ്

Things to do

്യൂസിയത്തിന് അടുത്ത് ധാരളം വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.

●    ശനിവാർ വാട(1.1 KM)

●    വിശ്രംബൗഗ് വാട(0.35 KM)

●    കേസരി വാട (1.1 KM)

●    ശ്രീമത് ദഗുക്ഷേത്  ഹൽവായ് ക്ഷേത്രം (0.95 KM)

●    തുലഷിബാഗ് (0.55 KM)

●    പാർവതി ഹിൽ (2.9 KM)

●    ആഗ ഖാൻ പാലസ് (11 KM)

●    സിൻഹഗാഡ് കോട്ട (36 KM)

Special food speciality and hotel

മഹാരാഷ്ട്രിയൻ ഭക്ഷണങ്ങൾക്ക് പൂനെ പ്രസിദ്ധമാണ് എന്നാൽ എല്ലാ തരത്തിലുള്ള ഭക്ഷണങ്ങളും പട്ടണത്തിൽ ലഭ്യമാണ്.

Accommodation facilities nearby & Hotel/ Hospital/Post Office/Police station

●    ഇവിടെ ആളുകളുടെ ബഡ്ജറ്റ് അനുസരിച്ച് പല തരത്തിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്.

●    ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ബെൽഗന്ധർവ് പോലീസ് സ്റ്റേഷനാണ്(2.1)

●    .ദീനാനാഥ് മങ്കേഷ്‌കർ ആശുപത്രിയാണ്(3.7KM) ഏറ്റവും അടുത്തുള്ളത് 

Visiting Rule and Time, Best month to visit

മ്യൂസിയം പകൽ  9:30  മുതൽ 5:30 വരെ തുറന്നു പ്രവർത്തിക്കും.

●    മ്യൂസിയം നിരക്കുകൾ 


●    പന്ത്രണ്ട് വയസ്സിനു താഴെയുളള കുട്ടികൾക്ക് 20 രൂപ 

●    12 വയസ്സിനു മുകളിലുള്ളവർക്ക് 80 രൂപ

●    മുതിർന്ന വിദേശികൾക്ക് 250 രൂപ 

●    കുട്ടികളായ വിദേശികൾക്ക് 100 രൂപ 

●    അന്ധർക്കും ഭിന്ന ശേഷിക്കാർക്കും മ്യൂസിയം പ്രവേശനം സൗജന്യമാണ്.

●    ദയവായി ശേഖരങ്ങളിൽ തൊടരുത്

 

Language spoken in area 

ഇംഗ്ലീഷ്,ഹിന്ദി,മറാത്തി