• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Rangada Defence Museum

റങ്കട പ്രതിരോധ മ്യൂസിയം കവലറി ടാങ്ക് മ്യൂസിയം എന്നും അറിയപ്പെടുന്നു.മഹാരാഷ്ട്രയിലെ അഹമദ് നഗർ ജില്ലയിലാണ് ഈ മിലിട്ടറി മ്യൂസിയം സ്ഥിതി ചെയ്യുന്നത്,1994 ഫെബ്രുവരിയിലാണ് ആംഡ് കോർപസ് സെന്റർ ആൻഡ് സ്‌കൂൾ രങ്കട മ്യൂസിയം സ്ഥാപിച്ചത്.ഏഷ്യയിലെ തന്നെ വ്യത്യസ്തമായ ഒരു മ്യൂസിയമായാണ് ഇത് അറിയപ്പെടുന്നത്

Districts/Region

അഹമ്മദ് നഗർ ജില്ല,മഹാരാഷ്ട്ര ഇന്ത്യ

History

1994 ലാണ് രങ്കട മ്യൂസിയം നിർമിച്ചത്.അന്നത്തെ ആർമി ചീഫ് ജനറലായിരുന്ന ബി.സി ജോഷിയാണ് മ്യൂസിയം ഉദ്‌ഘാടനം ചെയ്തത്.ആംഡ് കോർപസ് സെന്റർ ആൻഡ് സ്‌കൂൾ സ്ഥാപിച്ച ഈ മ്യൂസിയം അതിന്റെ പ്രത്യേകത കൊണ്ട് തന്നെ പ്രസിദ്ധമായി.ഈ മ്യൂസിയത്തിന്റെ ചുറ്റുപാടുമുള്ള തുറന്ന പ്രദേശത്ത് ഒരു പാട് ആർമി ടാങ്കുകളുണ്ട്
ആർമിയുടെ പഴയ കവചിത വാഹനങ്ങളുടെ അൻപതോളം മോഡലുകൾ മ്യൂസിയത്തിലുണ്ട്.ടാങ്ക് ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനായി നിർമിച്ച ടാങ്ക് ഡ്രൈവിംഗ് സിമുലേറ്റർ മ്യൂസിയത്തിലുണ്ട്.വിവിധ പ്രതലങ്ങളിലൂടെയുള്ള ടാങ്കിന്റെ പ്രവർത്തനം പരിശീലിക്കാനായി സിമുലേറ്റർ ഉപയോഗിക്കുന്നു.
ഓരോ ടാങ്കിന്റെയും പ്രവർത്തനത്തെ കുറിച്ചുള്ള വിശദമായ വിവരം ടാങ്കിനടുത്ത് തന്നെ  കൊടുത്തിട്ടുണ്ട്.
റോൾസ് റോയ്‌സ് കവചിത കാർ,ബ്രിട്ടീഷ് മെറ്റിൽഡ ഇൻഫെന്ററി ടാങ്ക്,സെന്റൂറിയാൻ MK 2 ടാങ്ക്,വാലൻന്റൈൻ ടാങ്ക്,ആർച്ചർ ടാങ്ക് ഡിസ്ട്രോയർ,2 ചർച്ചിൽ MK7 ഇൻഫെന്ററി ടാങ്ക്,എംപീരിയൽ ജാപ്പനീസ് ടൈപ്പ് 95(ഹാ ഗോ),ലൈറ്റ്,ടൈപ്പ് 97(ചീച്ച),മീഡിയം ടാങ്ക്,നാസി  ജർമ്മനിയുടെ  ശ്വേറെർ പൻസർപഹവാഗൻ,ലൈറ്റ് വെയിറ്റ് അർമേർഡ് കാർ,ഇന്ത്യയുടെ വിജയന്ത ടാങ്ക്,AMX13 ലൈറ്റ് ടാങ്ക്,PT 76 ലൈറ്റ് ടാങ്ക്,കനേഡിയൻ സെക്സ്റ്റൻ ടാങ്ക്,US M3 സ്റ്റുവർട്ട് ടാങ്ക്,M 22 ലോക്കസ്റ്റ് ലൈറ്റ് ടാങ്ക്,M3 മീഡിയം ടാങ്ക്,M 41 വാൾക്കർ ബുൾഡോഗ് ലിങ്ക്ഡ് ടാങ്ക്,M47 പാറ്റൻ ടാങ്ക്,ചാഫി ലൈറ്റ് ടാങ്ക് എന്നിവ മ്യൂസിയത്തിൽ ഉണ്ട് 
മ്യൂസിയം പരിസരത്ത് നാസി ജർമ്മനിയുടെ ആന്റി എയർക്രാഫ്റ്റ് ആർമർ ഫീൽഡ് ഗൺ എന്നിവ വരെ കാണാം  
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ടാങ്കുകൾ മ്യൂസിയത്തിന്റെ പ്രധാന ആകർഷണമാണ്.

Geography

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ തന്നെയാണ് മ്യൂസിയം

Weather/Climate

ഇവിടുത്തെ  ശരാശരി വാർഷിക താപനില  21.1 ഡിഗ്രി സെൽഷ്യസാണ്
ശൈത്യകാലത്ത് അത് 12 ഡിഗ്രി സെൽഷ്യസ് വരെ കുറയും.
വേനൽക്കാലത്ത് അതി കഠിനമായ ചൂടാണ്.ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ കൂടാറുണ്ട്. വേനൽക്കാലത്താണ് ശൈത്യ കാലത്തേക്കാൾ മഴ ലഭിക്കുന്നത്
ശരാശരി വാർഷിക മഴ ലഭ്യത 1134mm ആണ്.

Things to do

മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പലതരം ടാങ്കുകൾ കാണാം 

Nearest tourist places

●    അഹമ്മദ് നഗർ കോട്ട (4.3 KM)

●    അമൃതേശ്വർ ക്ഷേത്രം (4.4 KM)

●    സൽഭത് ഖാന്റെ ശവകുടീരം\ചന്ത് ബീവിയുടെ മഹൽ (14.6 KM)

●    വെമ്പൊരി ഗാട്ട് വെള്ളച്ചാട്ടം (22.6 KM)

●    മന്ദോഹോൽ അണക്കെട്ട് (58.4 KM)

●    രാഞ്ജിമാരുടെ ബാത്ത് ഫോർട്ട് (23.1 KM)

●    നാരയങ്കട്ട് കോട്ട (90.5)

Special food speciality and hotel

അടുത്തുള്ള എല്ലാ ഹോട്ടലുകളിലും മഹാരാഷ്ട്രിയൻ ഭക്ഷണം ലഭ്യമാണ്

Accommodation facilities nearby & Hotel/ Hospital/Post Office/Police station

മ്യൂസിയത്തിന് അടുത്ത് ധാരാളം താമസ സൗകര്യങ്ങളുണ്ട്

ഓംകാർ ആശുപത്രി (2.2 KM)

നഗർ താലൂക്ക പോലീസ് സ്റ്റേഷൻ(5.8 KM)

Visiting Rule and Time, Best month to visit

●    രാവിലെ 9 മാണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മ്യൂസിയം പ്രവർത്തന സമയം 

●    തിങ്കളാഴ്ചകളിൽ മ്യൂസിയം അവധിയാണ്.

●    പാർക്കിങ് സൗകര്യമുണ്ട് 

 

Language spoken in area 

ഇംഗ്ലീഷ് ഹിന്ദി മറാത്തി