The Coin Museum - DOT-Maharashtra Tourism
Asset Publisher
The Coin Museum
നാസിക്കിന്റെ അടുത്തുള്ള ആഞ്ചനേരിയിലെ കോയിൻ മ്യൂസിയം ഒരു ആകർഷകമായ സഞ്ചാര കേന്ദ്രമാണ്.ഏഷ്യയിലെ നാണയങ്ങളെപ്പറ്റിയുള്ള പഠന കേന്ദ്രം കൂടിയാണ് ഈ മ്യൂസിയം.1980ലാണ് ഈ മ്യൂസിയം തുടങ്ങിയത്.ഇവിടെ ധാരാളം ചിത്രങ്ങളും
നാണയ ശേക്ഷണത്തിൽ താല്പര്യമുള്ളവർക്ക് മ്യൂസിയത്തിൽ നിരന്തരമായി ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട്.
Districts/Region
നാസിക് ജില്ല,മഹാരാഷ്ട്ര,ഇന്ത്യ
History
ഇന്ത്യൻ നാണയശേഖര പഠന കേന്ദ്രത്തിന്റെ ഭാഗമായി 1980ലാണ് ശക്തി കൃഷ്ണ കോയിൻ മ്യൂസിയം ഓഫ് മണി ആൻഡ് ഹിസ്റ്ററി സ്ഥാപിതമായത്.പുരാതന ഇന്ത്യയുടെ നാണയങ്ങളെക്കുറിച്ചുള്ള ചരിത്രം സംബന്ധമായ രേഖകൾ രൂപീകരിക്കാനും സാധാരണ ജനങ്ങൾക്ക് ഇന്ത്യയിലെ നാണയങ്ങളെ ക്കുറിച്ചുള്ള അടിസ്ഥാന വിവരം നൽകാനുമാണ് ഈ മ്യൂസിയം രൂപീകരിച്ചത്
അഞ്ചനെരി മലകളിൽ 505 ഏക്കർ വിസ്തൃതിയിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.വരും തലമുറക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ മ്യൂസിയത്തിൽ ഒരു നല്ല ഡോക്ക്യൂമെന്ററി ശേഖരമുണ്ട്.
മ്യൂസിയത്തിൽ കുശാന,ക്ഷത്രപ,നാഗ,വല്ലഭ,ഗുപ്ത,കാലാച്ചുരി,പർമാര സാമ്രാജ്യങ്ങളിലെ നാണയങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡൽഹി സാമ്രാജ്യങ്ങളായ സുൽത്താനേറ്റ്,മുഗൾ,മൽവാ സുൽത്താന്മാർ എന്നിവരുടെ പുരാവസ്തുക്കളും ഇവിടെ ഉണ്ട്
ഈ മ്യൂസിയത്തിൽ നാണയങ്ങളും പകർപ്പുകളും വിവിധ അച്ചുകളും മഷികളും ചിത്രങ്ങളും നാണയ സംബദ്ധമായ വസ്തുക്കളുമുണ്ട്.ഇത് ഇന്ത്യയിലെ പുരാതന നാണയ സമ്പ്രദായത്തിന് ക്കുറിച്ച് ഒരു ആശയം നൽകുന്നു.മ്യൂസിയത്തിൽ നാണയ നിർമ്മാണ വിദ്യകളെക്കുറിച്ചും പ്രദർശിപ്പിച്ചിട്ടുണ്ട്.ചില ശില്പശാലകളും മ്യൂസിയത്തിൽ നടക്കാറുണ്ട്.നാണയങ്ങൾക്ക് പുറമെ ചെമ്പ് കൊണ്ടുള്ള വസ്തുക്കൾ,ടെറാകോട്ട വസ്തുക്കൾ മറ്റ് പുരാവസ്തുക്കൾ,ചിത്രങ്ങൾ എന്നിവയും ഉണ്ട്.
Geography
അഞ്ചനേരിയിൽ നിന്ന് മൂന്ന് കിലോമീറ്ററും നാസിക്കിൽ നിന്ന് 22.6 കിലോമീറ്ററും ദൂരെയാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാസിക്-ത്രിപൻഗേശ്വർ റോഡിലുള്ള ഭാരതീയ നാണയ പഠന കേന്ദ്രത്തിന്റെ ക്യാമ്പസിന്റെ ഭാഗമാണ് ഈ മ്യൂസിയം.
Weather/Climate
ഈ പ്രദേശത്തെ ശരാശരി താപനില 24.1 ഡിഗ്രി സെൽഷ്യസാണ്
പന്ത്രണ്ട് ഡിഗ്രി സെൽഷ്യസിനെക്കാൾ താഴെ താപനിലയുണ്ടാകുന്ന ഇവിടുത്തെ ശൈത്യ കാലം കഠിനമാണ്
വേനൽക്കാലത്ത് സൂര്യൻ വളരെ കഠിനമാണ്.ഈ പ്രദേശത്ത് ശൈത്യ കാലത്തേക്കാൾ കൂടുതൽ മഴ വേനൽക്കാലത്ത് ലഭിക്കുന്നു.വേനൽക്കാലത്തെ താപനില 30 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടും
ശരാശരി മഴ ലഭ്യത 1134mm
Nearest tourist places
• ആഞ്ജനേരി അമ്പലവും കോട്ടയും (6.1 KM)
• ത്രിംബകേശ്വർ ശിവ ക്ഷേത്രം (9.1 KM)
• സുല വൈൻയാർഡ്-വൈൻ ടേസ്റ്റിങ് പ്ലേസ് (16.2 KM)
• ഹരിഹർ കോട്ട (21.1)
• പന്തവ്ലേനി ഗുഹ(23.9 KM)
• ഭാസ്ക്കർ ഘട്ട് കോട്ട (27.5 KM)
Things to do
ആഞ്ജനേരി മലകളുടെ മുൻപിൽ സ്ഥിതി ചെയ്യുന്ന ഇ മ്യൂസിയം വളരെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം പ്രധാനം ചെയ്യുന്നു.നമുക്ക് മലനിരയുടെ മനോഹര ദൃശ്യവും ഇവിടെ നിന്ന് ആസ്വദിക്കാനാകും
ഇന്ത്യയിലെ നാണയ ശേഖരണം വർധിപ്പിക്കാൻ മ്യൂസിയത്തിൽ സ്ഥിരമായി ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട്.
Special food speciality and hotel
ഭക്ഷണ പ്രിയരുടെ നാടെന്നാണ് നാസിക് അറിയപ്പെടുന്നത്.വ്യത്യസ്ത ഭക്ഷണങ്ങളായ മിസൽ പാവ്,വട പാവ്,ഡബേലി,സാബുധാനാ വാട,താലി പീത്,ചാട്ടുകൾ എന്നിവ ഇവിടെ ലഭ്യമാണ്.ഇതിനു പുറമെ ഹോട്ടലുകളിൽ മഹാരാഷ്ട്രിയൻ ഭക്ഷണങ്ങളും ലഭ്യമാണ്.
Accommodation facilities nearby & Hotel/ Hospital/Post Office/Police station
ഇവിടെ ധാരാളം താമസ സൗകര്യങ്ങൾ ലഭ്യമാണ്
ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ഗംഗാപൂർ പോലീസ് സ്റ്റേഷൻ(19.8 KM)
ഏറ്റവും അടുത്തുള്ള ആശുപത്രി സഹ്യാദ്രി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ്.(23.3 KM)
Visiting Rule and Time, Best month to visit
അഞ്ജനേരി മലനിരകളാൽ ചുറ്റപ്പെട്ട ഈ മ്യൂസിയം എല്ലാ സീസണുകളിലും സന്ദർശിക്കാവുന്നതാണ്
ഈ മ്യൂസിയം തിങ്കൾ മുതൽ ശനി വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
9.30 A.M. to 1.00 P.M and 2.00 P.M. to 5.30 P.M.
ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും മ്യൂസിയം തുറന്ന് പ്രവർത്തിക്കുന്നതല്ല.മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാണ്
Language spoken in area
ഇംഗ്ലീഷ്,ഹിന്ദി,മറാത്തി
How to get there

By Road
റോഡ് മാർഗം:നാസിക് cbs ബസ് സ്റ്റാൻഡിൽ നിന്ന് 22.6 കിലോമീറ്റർ മാറിയാണ് മ്യൂസിയം.ഈ ദൂരം ബസ് വഴിയോ ടാക്സി കാറുകൾ വഴിയോ സഞ്ചരിക്കാവുന്നതാണ്.

By Rail
റെയിൽ മാർഗം: നാസിക്ക് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്ത സ്റ്റേഷൻ(2.7 KM).ടാക്സികളും സ്വകാര്യ വാഹനങ്ങളൂം സ്റ്റേഷനിൽ നിന്ന് ലഭ്യമാണ്

By Air
വിമാനമാർഗം:ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത് (177 KM) നാസിക്ക് ആഭ്യന്തര വിമാനത്താവളം 42.9 കിലോമീറ്റർ ദൂരെയാണ്
Near by Attractions
Tour Package
Where to Stay
Tour Operators
MobileNo :
Mail ID :
Tourist Guides
No info available
Subscription
Our Address
Directorate of Tourism, Maharashtra
15 Floor, Nariman Bhavan,
Nariman Point, Mumbai 400021
diot@maharashtratourism.gov.in
022-69107600
Quick Links
Download Mobile App Using QR Code

Android

iOS